Administrator
Administrator
കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിനില്ല: കാവ്യയുടെ പിതാവ്
Administrator
Monday 18th October 2010 2:03pm

കൊച്ചി: കാവ്യാമാധവന്റെ വിവാഹമോചനക്കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ തയ്യാറല്ലെന്ന് പിതാവ് പി മാധവന്‍. ഇതുസംബന്ധിച്ച് യാതൊരു ധാരണാപത്രത്തിലും ഒപ്പിട്ടിട്ടില്ലെന്നും പി മാധവന്‍ പറഞ്ഞു.

2009 ഫെബ്രുവരിയിലായിരുന്നു കാവ്യയുടേയും നിശാല്‍ ചന്ദ്രയുടേയും വിവാഹം. വിവാഹത്തിനുശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ പീഡിപ്പച്ചെന്നാരോപിച്ച് കാവ്യ വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.

ആദ്യം കുടുംബകോടതിയിലും തുടര്‍ന്ന് എറണാകുളം ജില്ലാകോടതിയിലും കാവ്യയുടെ വീട്ടുകാര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. തന്റെ കൈയ്യില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ വാങ്ങിയ 95 ലക്ഷംരൂപ ആവശ്യപ്പെട്ട് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. 23 നും 28നും കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കേയാണ് ഒത്തുതീര്‍പ്പിന് ധാരണയായെന്ന വാര്‍ത്ത പരന്നത്.

Advertisement