Categories

കൊളംബിയ പ്രസിഡന്റിന് പന്നിപ്പനി

alvaro-uribe-rwബൊഗോട്ട: കൊളംബിയ പ്രസിഡന്റ് അല്‍വാരോ ഉറൈബിന് പന്നിപ്പനി ബാധിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.സാമൂഹിക സുരക്ഷാമന്ത്രി ഡീഗോ പലാസിയോയും പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി സീസര്‍ മൗറീഷ്യോയായും ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രസിഡന്റിന്റെ നില തൃപ്തികരമാണെന്നും ചികില്‍സ തുടരുന്നതായും മന്ത്രി പറഞ്ഞു.

അര്‍ജന്റീനയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങി എത്തിയതോടെയാണ് ഉറൈബിന് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.പനി ശക്തമായതിനെ തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഉറൈബിന്റെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്. കൊളംബിയയില്‍ ഇതിനകം 29 പേര്‍ പനിമൂലം മരിച്ചിട്ടുമുണ്ട്.621 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു.

Comments are closed.