തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടാനും ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

ആശ്രിത നിയമന പദ്ധതിയില്‍ വിവാഹിതരായ മകന്‍, മകള്‍ എിവരെ കൂടി വ്യവസ്ഥകള്‍ക്ക് വിധേയമായി ഉള്‍പ്പെടുത്താനും വരുമാന പരിധി നാലര ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനമായി. കേരള ഫീഡ്‌സ് ലിമിറ്റഡിലെ നിയമനങ്ങള്‍ പൂര്‍ണമായും പി എസ് സി ക്ക് വിടും.

Subscribe Us:

മലപ്പുറം ജില്ലയിലെ അരീക്കോട് വില്ലേജില്‍ 400 കെ വി സബ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് മൂന്ന് ഏക്കര്‍ ഭൂമി പവര്‍ഗ്രിഡ് കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പച്ചക്കറി ചന്തയും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ 1.35ഏക്കര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് രീതിയില്‍ ഏറ്റെടുക്കും. എറണാകുളം ജില്ലയിലെ കണയൂര്‍ താലൂക്കില്‍ എളംകുളത്ത് 180സെന്റ് സ്ഥലം കൈവശക്കാരായ 35 കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കും.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫാമുകളില്‍ ജോലി ചെയ്യു ദിവസ വേതനക്കാരുടെ വേതനം 120ല്‍ നിന്നും 180 രൂപയായി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.