കൊച്ചി: അധ്യാപകന്‍റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരു ലുക്ക് ഔട്ട് നോട്ടീസ് കൂടെ പുറപ്പെടുവിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഷംസുദീന്‍റെ ലുക്ഔട്ട് നോട്ടീസാണ് പുറപ്പെടുവിച്ചത്.

അതേസമയം പ്രതികള്‍ക്ക് വലിയതോതില്‍ വിദേശപണം ലഭിച്ചിട്ടുണ്ടെന്നതിന് പുതിയ തെളിവുകള്‍ പുറത്തുവന്നു. ഇന്ന് അറസ്റ്റിലായ ലത്തീഫിന്‍റെ കൈയ്യില്‍ നിന്നും 13 ലക്ഷം രൂപയുടെ കുവൈറ്റ് ദിനാര്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.