കൊച്ചി: വിവാദചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ കെ അലിയാണ് അറസ്റ്റിലായത്.

വ്യാജ എസ് എസ് എല്‍ സി ബുക്കും കൃത്രിമരേഖകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് തുടരുകയാണ്.