Categories

കൈ­വെ­ട്ട് കേ­സി­ലെ പ്ര­തി­കള്‍­ക്ക് നി­യ­മ­സ­ഹാ­യം നല്‍­കില്ല: പോ­പ്പു­ലര്‍ ഫ്ര­ണ്ട്

ന്യൂദല്‍ഹി: ന്യൂ­മാന്‍ കോള­ജ് അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ കേ­സില്‍ പി­ടി­ക്ക­പ്പെ­ട്ട­വര്‍­ക്ക് സംഘ­ട­ന നി­യ­മ­സ­ഹാ­യം നല്‍­കി­ല്ലെ­ന്ന് പോ­പ്പു­ലര്‍ ഫ്ര­ണ്ട്. ഫീഡം പരേഡ് നിരോധനത്തെ നിയമപരമായി നേരിടു­മെന്നും പോപ്പുലര്‍­ഫ്ര­ണ്ട് ചെ­യര്‍­മാന്‍ ഇ എം അ­ബ്ദു­റ­ഹ്മാന്‍, ജ­ന­റല്‍ സെ­ക്രട്ട­റി കെ എം ഷ­രീഫ്, നാ­ഷ­ണല്‍ എ­ക്‌­സി­ക്യു­ട്ടീ­വ് കൗണ്‍­സില്‍ അം­ഗം പ്രൊ­ഫ. പി കോ­യ എ­ന്നി­വര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ പ­റഞ്ഞു.

മു­സ്‌ലിം വി­രു­ദ്ധ പ്ര­സ്­താ­വ­ന ന­ടത്തിയ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പു പ­റ­യണം. സംഘപരിവാര്‍ പോലുള്ള സംഘടനകള്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവില്‍നി­ന്നുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ ഇത്തരം മതംമാറ്റങ്ങള്‍ നടക്കുന്നില്ലെന്ന് ഹൈക്കോട­തി ത­ന്നെ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. രാഷ്്്ട്രീയ നേട്ടത്തിനു വേ­ണ്ടി ഇത്ത­രം പ­രാ­മര്‍­ശങ്ങള്‍ മുഖ്യമന്ത്രി നടത്താന്‍ പാടില്ലായിരുന്നു.

നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട്് മുഖ്യമന്ത്രി ഉദ്ദ­രിച്ച പുസ്തകം പോപ്പുലര്‍ ഫ്രണ്ടുമായി ഒരു തരത്തിലും ബന്ധപ്പെടുന്ന പുസ്തകമല്ലെന്നും ഇവര്‍ പ­റഞ്ഞു. പോപ്പുലര്‍­ഫ്രണ്ടിന്റെ ഓഫീസുകളില്‍ നിന്നും കണെ്ടടുത്ത ആയുധങ്ങള്‍ പോലീസ് കൊണ്ടുവെച്ചതാണെ­ന്നും നേ­താ­ക്കള്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.