Categories

കേരളത്തിലേക്കു സ്പിരിറ്റു കടത്തുന്ന മാഫിയ തലവന്‍ പിടിയില്‍

spirit
ഇന്‍ഡോര്‍: കേരളത്തിലേക്കു സ്പിരിറ്റും, വ്യാജമദ്യവും കടത്തുന്ന മാഫിയ തലവന്‍ ഇന്‍ഡോറില്‍ പിടിയിലായി. മഹ്മൂദ് ഖാനാണ് ഇന്‍ഡോറിലെ ഗുല്‍സാര്‍ കോളനിയില്‍ നിന്ന് മധ്യപ്രദേശ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കേരള കര്‍ണാടക അതിര്‍ത്തിയിലേക്ക് സ്പിരിറ്റുമായി വന്ന മഹ്മൂദ് ഖാന്റെ ഡ്രൈവറെ ഷിമോഗയില്‍ വച്ച് ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഡ്രൈവറില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചാണ് ഖാനെ അറസ്റ്റു ചെയ്തത്. ഖാന് കേരളബന്ധമുണ്ടെന്ന് ബാംഗ്ലൂര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ടാങ്കറുകളിലായി മഹമൂദ് ഖാന്‍ എത്തിക്കുന്ന വ്യാജമദ്യം ഇവിടെ നിന്ന് കച്ചവടക്കാര്‍ ചെറുവാഹനങ്ങളിലായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോവുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.