Categories

കേരളത്തിലെ റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിന് 90 കോടി

ahamed-e-rwന്യൂഡല്‍ഹി: കേരളത്തിലെ 107 റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനത്തിനായി 90 കോടി കൂടി കേന്ദ്രം അനുവദിച്ചു. റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് അടുത്തിടെ നടത്തിയ ജനസമ്പര്‍ക്ക യാത്രയെ തുടര്‍ന്നാണ് തീരുമാനം. നിലവില്‍ അനുമതി നല്‍കിയ 113 കോടിക്ക് പുറമെയാണിത്.

പാലക്കാട് ഡിവിഷനിലെ 62 ഉം തിരുവനന്തപുരം ഡിവിഷനിലെ 45 ഉം സ്‌റ്റേഷനുകള്‍ ഇതിലുള്‍പ്പെടും. കോഴിക്കോട് സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം വികസനത്തിനും എസ്‌ക്കലേറ്റര്‍, ഫുട്ട് ഓവര്‍ബ്രിഡ്ജ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിനും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍വര്‍ദ്ധിപ്പിക്കാനും 16 കോടി 79 ലക്ഷം രൂപ അനുവദിച്ചു. ഷൊര്‍ണൂരില്‍ ഏഴരക്കോടിയുടേയും തിരൂരില്‍ അഞ്ച് കോടിയുടേയും വികസനം നടപ്പാക്കും. കണ്ണൂര്‍ സ്‌റ്റേഷനില്‍ ബോംബ് ഡിറ്റക്ഷന്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ രണ്ട്‌കോടി 60 ലക്ഷം രൂപ നല്‍കും.

ജനസമ്പര്‍ക്ക യാത്രയില്‍ ഉള്‍പ്പെടാതിരുന്ന തിരുവനന്തപുരം, കന്യാകുമാരി, നിലമ്പൂര്‍, ഷൊറണൂര്‍, പാലക്കാട് ഭാഗങ്ങളിലെ സ്‌റ്റേഷനുകളും ലൈനുകളും സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ടൗണ്‍സ്‌റ്റേഷനില്‍ ഒരു കോടിരൂപ ചെലവില്‍പുതിയ ബുക്കിംഗ് ഓഫീസ് തുടങ്ങും. സൗത്ത് സ്‌റ്റേഷന് പുതുതായി രണ്ട് കോടി 40 ലക്ഷംരൂപ നല്‍കും. തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള വിവിധ സ്‌റ്റേഷനുകളിലും കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്.

Comments are closed.