Categories

Headlines

കേരളത്തിന്റെ ദേശീയ പാത വികസന പദ്ധതി റദ്ദാക്കി

ന്യൂദല്‍ഹി: കേരളത്തിന്റെ ദേശീയ പാത വികസന പദ്ധതി എന്‍ എച്ച് എ ഐ റദ്ദാക്കി. ഇന്ന് ചേര്‍ന്ന ദേശീയ പാത വികസന അതോറിട്ടി യോഗത്തിലാണ് തീരുമാനമുണ്ടായത്. റോഡിന്റെ വീതി 45 മീറ്റര്‍ പാടില്ലെന്ന കേരളത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചത്.

നടപടിയുടെ ഭാഗമായി എന്‍ എച്ച് 47ലെ രണ്ട് റോഡുകളുടെ നിര്‍മ്മാണ കരാറുകളും റദ്ദാക്കിയിട്ടുണ്ട്. ചേര്‍ത്തല-ഓച്ചിറ, ഓച്ചിറ-കഴക്കൂട്ടം പാതകളുടെ നിര്‍മ്മാണ കരാറാണ് റദ്ദാക്കിയത്. സൊമാടെക് എന്ന കമ്പനിക്കായിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല. റോഡിനായി തയ്യാറാക്കിയ അലൈന്‍മെന്റും റദ്ദാക്കിയിട്ടുണ്ട്. ഈ റോഡുകളുടെ അലൈന്‍മെന്റ് 45 മീറ്റര്‍ വീതിയില്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ പുതിയ അലൈന്‍മെന്റ് തയ്യാറാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

60 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസിപ്പിക്കുന്നതിനാണ് എന്‍ എച്ച് എ ഐ പദ്ധതി. എന്നാല്‍ കേരളത്തിന്റെ ജനസാന്ദ്രത പരിഗണിച്ച് അത് 45 മീറ്ററായി കുറക്കുകയായിരുന്നു. എന്നാല്‍ അത് മുപ്പത് മീറ്ററായി കുറക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്ന് സര്‍വ്വകക്ഷി സംഘം കേന്ദ്രത്തെ സമീപിച്ചിരുന്നു. ഈ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. പുതിയ തീരുമാനമെടുക്കുന്നതിന് കേരളം യോഗം ചേരാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ