Categories

കേന്ദ്രനിയമം പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കും: വി എസ്

vs-achudthanadan1

തിരുവനന്തപുരം: സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. എ.പി.എല്‍. വിഭാഗത്തെ പൂര്‍ണമായും റേഷനിങ്ങില്‍ നിന്നൊഴിവാക്കുന്നത് ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിനു വലിയ തിരിച്ചടിയാണ്. ഭക്ഷ്യസുരക്ഷാനിയമത്തെക്കുറിച്ചുള്ള ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.പി.എല്‍. വിഭാഗത്തെ പൂര്‍ണമായും റേഷനിങ്ങില്‍ നിന്നൊഴിവാക്കുന്നത് കേരളത്തിന് സ്വീകാര്യമല്ലെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിന് പകരം ജനാധിപത്യപരമായ ബദല്‍ മാര്‍ഗമാണ് വേണ്ടത്. എല്ലാ ജനങ്ങള്‍ക്കും കിലോ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്നതാണ് ഭക്ഷ്യസുരക്ഷക്ക് ഗുണകരമെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഭഗവാന്‍ സഹായ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.