Categories

വി­ല­ക്ക­യറ്റം: കേ­ര­ള­ത്തി­ന് പ­വാ­റിന്റെ ഗു­ഡ് സര്‍­ട്ടി­ഫിക്കറ്റ്

ന്യൂദല്‍ഹി: കേ­ര­ള­മുള്‍­പ്പെ­ടെ­യു­ള്ള സം­സ്ഥാ­ന­ങ്ങ­ളി­ലെ പൊ­തു­വിത­ര­ണ സ­മ്പ്ര­ദായം വിലക്കയറ്റം നിയ­ന്ത്രി­ക്കാന്‍ ഏ­റെ സ­ഹാ­യ­ക­ര­മാ­യ­താ­യി കേ­ന്ദ്ര ഭ­ക്ഷ്യ­മന്ത്രി ശര­ത് പ­വാര്‍. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണമെന്നും പവാര്‍ ആവശ്യപ്പെ­ട്ടു.

കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊതുവിതരണ സംവിദാനം വളരെ മികച്ചതാണ്. വി­ല­ക്കയ­റ്റം പി­ടി­ച്ച് നിര്‍­ത്താ­നു­ള്ള പ്രധാ­ന മാ­ര്‍­ഗം ഉല്‍­പാദ­നം വര്‍­ധി­പ്പി­ക്കു­ക­യെ­ന്ന­താണ്. എ പി എല്‍ ക്വാട്ട വര്‍ദ്ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടന്നും ഇതുവഴി സര്‍ക്കാറിന് പൊതുവിപണിയില്‍ കൂടുതല്‍ ഇടപെടാനാകുമെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ചി­ല സം­സ്ഥാ­നങ്ങള്‍ ഉല്‍­പാ­ദ­ന­ത്തെ­ക്കു­റി­ച്ച് തെറ്റാ­യ ക­ണ­ക്കു­കള്‍ പുറ­ത്ത് വി­ട്ട­താണ് പഞ്ചസാരയുടെ വിലവര്‍ദ്ധനയ്ക്ക് ഇടയാക്കിയത്. പഞ്ചസാരയുടെ വില ഉടന്‍ കുറയും. പയറിന്റേയും ഉരുളക്കിഴങ്ങിന്റേയും വിലയിലും കുറവു വന്നി­ട്ടു­ണ്ടെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

റേ­ഷ­നി­ങ് അ­രി വി­ത­ര­ണ­വു­മാ­യി ബ­ന്ധ­പ്പെട്ട് കേ­ന്ദ്ര ഭ­ക്ഷ്യ സ­ഹ­മന്ത്രി കെ വി തോമ­സ് കേ­ര­ള­ത്തി­നെ­തിരെ നി­ര­ന്ത­ര­മാ­യി ആ­ക്ഷേ­പ­മു­ന്ന­യി­ക്കു­മ്പോ­ഴാ­ണ് ശര­ത് പ­വാ­ര്‍ കേ­ര­ള­ത്തി­നെ അ­ഭി­ന­ന്ദി­ച്ച് കൊ­ണ്ട് പ്ര­സ്­താ­വ­ന­യു­മാ­യി രം­ഗ­ത്തെ­ത്തി­യി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.