Categories

Headlines

കേ­ന്ദ്ര­ത്തി­ന് താല്‍­പര്യം കോര്‍­പ­റേ­റ്റു­ക­ളോ­ട്

തിരുവനന്തപുരം: ജനങ്ങളോടല്ല, കോര്‍പ്പറേറ്റുകളോടാണു കേന്ദ്ര സര്‍ക്കാരിനു താല്‍­പ­ര്യ­മെ­ന്ന് സി പി ഐ എം സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വിജന്‍. ജനവിരുദ്ധ നയങ്ങളുടെ ചാമ്പ്യ­നാ­ണ് കോണ്‍­ഗ്ര­സ്.

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ഭയന്നാണ് ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാതിരുന്നത്. ആ കുടിശ്ശിക ഇപ്പോള്‍ കോണ്‍ഗ്രസ് തീര്‍ത്തു കൊണ്ടിരി­ക്കു­ക­യാണ്. വിലക്കയറ്റത്തിനെതിരെ സി പി ഐ എം നടത്തുന്ന ഉപരോധ സമരം തിരുവനന്തപുരം ആര്‍ എം എസ് ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം കര്‍ഷകരെ കടക്കെണിയിലേക്കു തള്ളി വി­ടു­മ്പൊഴും കേരളത്തില്‍ കര്‍ഷക ആത്മഹത്യ കുറക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു സാ­ധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളിലൂടെയും രക്ഷപെടുന്നതു കോടീശ്വരന്‍മാരാണ്. അതു­കൊ­ണ്ടാണ് ഇന്ത്യയില്‍ സമ്പന്നന്‍മാരാണു വര്‍ധിച്ചു വരുന്നത്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാ­കു­ക­യാ­ണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ ഇടതുപാര്‍ട്ടികള്‍ ഇന്ന് ഉപരോധ സമരം നടത്തുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.