Administrator
Administrator
കെ. റോസയ്യ താല്‍കാലിക മുഖ്യമന്ത്രി
Administrator
Thursday 3rd September 2009 10:50am

krossayya-rwന്യൂഡല്‍ഹി:ആന്ധ്ര പ്രദേശില്‍ മുഖ്യമന്ത്രി വൈ..എസ്. രാജശേഖരറെഡ്ഡിയുടെ നിര്യാണത്തെ തുടര്‍ന്ന് ധനകാര്യമന്ത്രി കൊനിജെട്ടി റോസയ്യ താല്‍ക്കാലിക മുഖ്യമന്ത്രിയായി ഗവര്‍ണര്‍ നിയമിച്ചു. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ റോസയ്യ 1968 മുതല്‍ നിയമസഭാംഗമാണ്.അറുപതിയാറുകാരനായ റോസയ്യ പൊതുമരാമത്ത്, ഭവന, ഗതാഗത വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ. കെ. ആന്റണി, പി. ചിദംബരം, പ്രണബ് മുഖര്‍ജി തുടങ്ങിയവര്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍ വൈ.എസ്സ്.ആറിന് പിന്‍ഗാമിയെ നിശ്ചയിക്കുന്നത് എളുപ്പമാവില്ല.ഒരുപാട് നോതാക്കളുണ്ടെങ്കിലും ജനസ്വാധീനവും ഭരണതന്ത്രജ്ഞതയും ഉള്ളവരുടെ അഭാവമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് പ്രശ്‌നമാവുന്നത്. കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയാകുന്ന റോസയ്യക്ക് കാര്യമായ ജനപിന്തുണയില്ല. മുഖ്യമന്ത്രി സ്ഥാനത്തേ്ക്ക് പറഞ്ഞു കേള്‍ക്കുന്ന മറ്റ് രണ്ടു പേരുകള്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുടേയും മുന്‍മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകള്‍ പുരന്ദരേശ്വരിയുടേയുമാണ്. ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമേ നടത്തിയിട്ടുള്ളു.

Advertisement