തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കരുണാകരനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കരുണാകരന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച്ചയോടെയാണ് കരുണാകരന്റെ ആരോഗ്യനില മോശമായത്.

അണുബാധമൂലം ചുമയും പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.