Categories

കൂ­ടുതല്‍ തൊ­ഴി­ല­വ­സ­ര­ങ്ങള്‍നല്‍­കും:ബ­രാ­ക് ഒബാമ

വാഷിങ്­ടണ്‍ : കൂടുതല്‍ തൊഴിലവസ­രങ്ങള്‍ നല്‍­കു­ക­യാ­ണ് 2010ലെ പ്രധാന ല­ക്ഷ്യ­മെ­ന്ന് യു.എസ് പ്രസി­ഡന്റ് ബ­രാ­ക് ഒ­ബാമ രാജ്യത്തോടുള്ള തന്റെ ആദ്യത്തെ വാര്‍ഷിക നയപ്രഖ്യാപന പ്രസം­ഗത്തില്‍ പ­റഞ്ഞു. തൊഴിലില്ലായ്മ കുറയ്ക്കുന്ന­തിനും ചെറുകിട വ്യവ­സാ­യ­ങ്ങള്‍ക്കും ചെറിയ ബാങ്കു­ക­ളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് ഒബാമ വ്യക്തമാക്കി. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക പ്രതിസന്ധിയുടെ വിഷ­മഘ­ട്ടം രാജ്യം തരണം ചെയ്തു­ക­ഴി­ഞ്ഞെ­ങ്കിലും സാമ്പത്തികശക്തികളുടെ മുന്‍നിരയില്‍ എത്താനുള്ള മത്സരത്തിലാണ് ഇന്ത്യയും ചൈനയുമെന്നും അ­ദ്ദേ­ഹം പറഞ്ഞു. ഇവര്‍ക്കി­ടയില്‍ രണ്ടാം സ്ഥാനത്തേക്ക് അമേരിക്ക പിന്തള്ളപ്പെടാനുളള സ്ഥിതിയുണ്ടാക്കരുതെന്നും അദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.