എഡിറ്റര്‍
എഡിറ്റര്‍
കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: നടന്‍ ബാബുരാജിന് വെട്ടേറ്റു
എഡിറ്റര്‍
Tuesday 14th February 2017 1:52pm

മൂന്നാര്‍: നടന്‍ ബാബുരാജിന് വെട്ടേറ്റു. മൂന്നാറിലെ കല്ലാര്‍ കമ്പനിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം.

റിസോര്‍ട്ട് ഭൂമിയിലുള്ള കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് നടനെ വെട്ടുകയായിരുന്നു. ബാബുരാജിന്റെ ഇടതു നെഞ്ചിലാണ് വെട്ടേറ്റത്.

വെട്ടേറ്റ ബാബുരാജിനെ ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

കുളം വറ്റിച്ചാല്‍ തന്റെ കിണറ്റിലെ വെള്ളം കുറയുമെന്ന് പറഞ്ഞ് അയല്‍വാസി ഇതിനെതിരെ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് ബാബുരാജുമായി തര്‍ക്കമുടലെടുക്കുകയും ഒടുക്കം അയല്‍വാസി ബാബുരാജിനെ വെട്ടുകയുമായിരുന്നു.

വെട്ടിയയാളെ പൊലീസ് തിരയുകയാണ്.

Advertisement