Categories

കുട്ടി­കള്‍ പാ­ട്ട് കേ­ട്ടു­റങ്ങ­ട്ടെ

basket.jpgസംഗീ­തം കാ­തി­ന് മാ­ത്ര­മല്ല ശ­രീ­ര­ത്തി­ന് ത­ന്നെ ഉ­ണര്‍­വ്വേ­കു­മെ­ന്ന് ശാ­സ്­ത്രവും അ­നു­ഭ­വവും തെ­ളി­യി­ച്ച് ക­ഴിഞ്ഞു. ഗര്‍­ഭി­ണി­യാ­യി­രി­ക്കു­മ്പോള്‍ സങ്കീര്‍­ത്ത­നങ്ങള്‍ ആ­ല­പി­ക്കു­ന്ന­തും കേള്‍­ക്കു­ന്ന­തും ഉത്ത­മ­മാ­ണെ­ന്ന് പ­ഴ­മ­ക്കാര്‍ പ­റ­ഞ്ഞി­രുന്നു.
സം­ഗീ­തം ചില രോ­ഗ­ങ്ങള്‍­ക്ക് സി­ദ്ധൗ­ഷ­ധ­മാ­ണെന്ന് ശാ­സ്ത്രം സര്‍­ട്ടി­ഫി­ക്കറ്റ് കൊ­ടു­ത്തത് അ­ടു­ത്തി­ടെ­യാണ്.
ഗര്‍­ഭ­സ്ഥ ശി­ശു­വി­നു സം­ഗീ­തം പ്ര­യോ­ജ­ന­ക­ര­മാ­ണെന്ന് ഇതു സം­ബ­ന്ധി­ച്ചി­ട്ടുള്ള പ­ഠ­നങ്ങള്‍ പറ­യു­ന്നു. പാ­ട്ട് അഞ്ചു­വ­യ­സു­കാ­രി­ക്ക് പു­നര്‍­ജന്മം നല്‍­കിയ വാര്‍ത്ത പത്ര­ങ്ങ­ളില്‍ കഴി­ഞ്ഞ­ദി­വസം പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­രു­ന്നു. മൂന്നു വയ­സു­കാ­രി ലൈല ടോ­സി­യാ­ണ് കഥാ­പാ­ത്രം. സം­ഭവം നട­ക്കു­ന്ന­താ­കട്ടെ ഇം­ഗ്‌ള­ണ്ടില്‍ എസെ­ക്‌സി­ലും.­
ഹൃ­ദ­യാ­ഘാ­ത­ത്തെ­ത്തു­ടര്‍­ന്ന് ലൈല ബോ­ധ­ക്ഷ­യ­ത്തി­ലാ­ണ്ടു. പല ചി­കി­ത്സാ­രീ­തി­കള്‍ പ്ര­യോ­ഗി­ച്ചി­ട്ടും ഫല­മു­ണ്ടാ­യി­ല്ല. ഒ­ടു­വില്‍ അവ­ളു­ടെ പ്രി­യ­പ്പെട്ട പാട്ട് കണ്ടെ­ത്തി. “മ­മ്മാ­മി­യ’ ചി­ത്ര­ത്തി­ലെ ” എ.­ബി.­സി.­എ എന്ന പാട്ട് അവള്‍ സ­ദാ­മൂ­ളു­മാ­യി­രു­ന്നു. ആ പാട്ട് ഒരു വട്ടം കേ­ട്ട­പ്പോള്‍­ത്തന്നെ അവള്‍ പ്ര­തി­ക­രി­ച്ചു­തു­ട­ങ്ങി. പല കുറി ആ പാ­ട്ടു­കേള്‍­പ്പി­ച്ചു.
വൈ­ദ്യ­ശാ­സ്ത്ര­ത്തെ വി­സ്മ­യി­പ്പി­ച്ചു­കൊ­ണ്ട് ലൈ­ല­യ്ക്ക് ബോ­ധം തി­രി­ച്ചു­കി­ട്ടി. മാ­സം­തി­ക­യാത്ത കു­ട്ടി­കള്‍­ക്ക് സം­ഗീത ചി­കിത്സ വളരെ ഗു­ണ­ക­ര­മാ­ണെന്ന് ക­ണ്ടെ­ത്തി­യി­രി­ക്കു­ന്നു. മാ­ത്ര­മല്ല, മു­ല­യൂ­ട്ട­ലി­നെ സു­ഗ­മ­മാ­ക്കു­ക­യും ചെ­യ്യും. ­ശാ­രീ­രി­ക­മാ­യും പ്ര­തി­ക­ര­ണ­പ­ര­മാ­യും പല മാ­റ്റങ്ങള്‍ കു­ട്ടി­ക­ളില്‍ സൃ­ഷ്ടി­ക്കാന്‍ സം­ഗീ­ത­ത്തി­ന് ക­ഴി­യും.­
ശൈ­ശ­വ­കാ­ലത്തെ രോ­ഗ­ങ്ങ­ളെ­യും പ്ര­തി­വി­ധി­ക­ളെ­യും സം­ബ­ന്ധി­ച്ച് നട­ത്തിയ പഠ­നങ്ങള്‍ വി­രല്‍­ചൂ­ണ്ടു­ന്ന­തും അതി­ലേ­ക്കാ­ണ്. കാ­ന­ഡ­യി­ലെ ആല്‍­ബര്‍ട്ട യൂ­ണി­വേ­ഴ്‌സി­റ്റി­യി­ലെ ഒരു സംഘം ഗ­വേ­ഷ­ക­രാ­ണ് പഠനം നട­ത്തി­യ­ത്. സു­നി­ശ്ചി­ത­മായ തെ­ളി­വു­ക­ളൊ­ന്നും അവര്‍ ഹാ­ജ­രാ­ക്കു­ന്നി­ല്ല. പക്ഷേ, സം­ഗീത ചി­കിത്സ കു­ട്ടി­കളെ പല രീ­തി­യില്‍ പോ­ഷി­പ്പി­ക്കു­മെന്ന കാ­ര്യം അവര്‍ സ­മ്മ­തി­ക്കു­ന്നു.
കു­ട്ടി­ക­ളി­ലെ ശ്വ­സ­നം, പ്ര­തി­ക­ര­ണം, ഭാ­ര­വര്‍­ദ്ധന എന്നി­വയെ ക്ര­മ­ത്തില്‍ മെ­ച്ച­പ്പെ­ടു­ത്തു­ന്നു­ണ്ടെ­ന്ന­തില്‍ യാ­തൊ­രു സം­ശ­യ­വു­മി­ല്ല. മാ­സം­തി­ക­യാത്ത കു­ട്ടി­ക­ളി­ലും നവ­ജാത ശി­ശു­ക്ക­ളി­ലും സം­ഗീ­തം അതി­ശ­യങ്ങള്‍ സൃ­ഷ്ടി­ക്കു­ന്നു. അ­വ­രു­ടെ വേദന ലഘൂ­ക­രി­ക്കു­ന്നു. ശൈ­ശ­വ­ത്തി­ന്റെ വേദന സം­ഗീ­തം ഏറ്റെ­ടു­ക്കു­ന്നു എന്ന് പറ­ഞ്ഞാ­ലും തെ­റ്റി­ല്ല. ­
സു­ന്ന­ത്ത് വേ­ള­യി­ലെ വേ­ദന അ­റി­യാ­തി­രി­ക്കാ­നും സം­ഗീ­ത­ത്തി­ന് ക­ഴി­യു­മെ­ന്ന് പ­ഠ­ന­ങ്ങള്‍ വ്യ­ക്ത­മാ­ക്കു­ന്നു. വൈ­കാ­തെ ന­മ്മു­ടെ ശി­ശു­രോ­ഗാ­ശു­പ­ത്രിക­ളും പ്ര­സ­വാ­ശു­പ­ത്രി­ക­ളും സം­ഗീ­ത­മ­യ­മാ­കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.