Categories

കുട്ടനാട് പാക്കേജ്: 50 കോടി കൂടി അനുവദിച്ചു

kuttanad

ന്യൂഡല്‍ഹി: കുട്ടനാട് പാക്കേജിന് 50 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന കുട്ടനാട് പാക്കേജ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. വിത്ത് ഗവേഷണത്തിന് 4.5 കോടിരൂപ, ഓണാട്ടുകരയിലെ നെല്‍കൃഷി വികസനത്തിന് 12 കോടി, തെങ്ങുകൃഷി വിപുലീകരണത്തിന് 3.5 കോടി, കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിന് 18 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. 20 പദ്ധതികളിലായി 270 കോടിയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.