എഡിറ്റര്‍
എഡിറ്റര്‍
‘കസറ്റഡി കഴിയട്ടെ, ഞാന്‍ തിരിച്ചുവരും, ചിലതു പറയാനുണ്ടെന്ന്’ മാധ്യമങ്ങളോട് സുനി
എഡിറ്റര്‍
Friday 24th February 2017 3:32pm


കൊച്ചി: കസ്റ്റഡി കഴിയട്ടെ തനിക്കു ചിലതു പറയാനുണ്ടെന്ന് സുനി. പൊലീസ് വാഹനത്തില്‍വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുനി.

ക്വട്ടേഷനാണോയെന്ന ചോദ്യത്തോട് പ്രതികരിച്ചിട്ടില്ല. കുടുക്കിയതാണോ എന്ന ചോദ്യത്തിന് ‘കസ്റ്റഡി കഴിയട്ടെ അതിനുശേഷം ഞാന്‍ നിങ്ങളിലേക്ക് തന്നെ വന്ന് ചില കാര്യങ്ങള്‍ പറയാം. ‘ എന്നായിരുന്നു സുനിയുടെ മറുപടി

ഇന്ന് ഉച്ചയോടെ സുനിയെയും വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. ഇരുവരെയും മാര്‍ച്ചു 10വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.


Also Read: എല്ലാം നശിപ്പിക്കാനുള്ള അവസ്ഥയിലായിരുന്നു ദിലീപ്: ലാല്‍ പറയുന്നു


മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്നും പൊലീസ് വാഹനത്തിലേക്കു കൊണ്ടുപോകവെയാണ് സുനി മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിച്ചത്.

വാഹനത്തിലേക്കു കയറവെ ‘ക്വട്ടേഷനാണോ’ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സുനി ഒന്നും പറയാതെ വാഹനത്തിനുള്ളിലേക്കു കയറി. തുടര്‍ന്ന് വഹനത്തില്‍ ഇരുന്ന സുനിയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ എനിക്കു ചിലതുപറയാനുണ്ടെന്നായിരുന്നു സുനിയുടെ മറുപടി. ‘കുടുക്കിയതാണോ’യെന്ന് ചോദിച്ചപ്പോള്‍ ‘അല്ല’ യെന്നുള്ള രീതിയിലാണ് സുനി പ്രതികരിച്ചത്.

ഇരുവരെയും കാക്കനാട് ജില്ലാ ജയിലിലേക്കു കൊണ്ടുപോയിരിക്കുകയാണ്.

Advertisement