supreme-court_

ന്യൂഡല്‍ഹി: കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ പാര്‍ട്ട് ടൈം അദ്ധ്യാപകര്‍ക്ക് 17 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശിക സെപ്തംബര്‍ 30നകം കൊടുത്തു തീര്‍ക്കണമെന്ന് സുപ്രീം കോടതി. അല്ലാത്തപക്ഷം എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കുമായുമായി ചെലവഴിക്കുന്ന ഭീമന്‍ തുകയെക്കുറിച്ച് പരിശോധന നടത്തേണ്ടിവരുമെന്ന് ജസ്റ്റിസുമാരായ ബി.എന്‍.അഗര്‍വാളും ജി.എസ്.സിംഗ്‌വിയും അടങ്ങുന്ന ബഞ്ച് മുന്നറിയിപ്പ് നല്‍കി. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Subscribe Us:

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ശമ്പള കുടിശ്ശിക നല്‍കാത്തതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി മുഖവിലക്കെടുത്തില്ല. സംസ്ഥാന മുഖ്യമന്ത്രി വിമാനയാത്രക്ക് ബിസിനസ് ക്ലാസാണോ എക്കോണമി ക്ലാസാണോ ഉപയോഗിക്കുന്നതെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

എയ്ഡഡ് സ്‌കൂളുകളിലെ പാര്‍ട്ട്‌ടൈം അദ്ധ്യാപകരുടെ 1992 മുതല്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞ ആഗസ്റ്റ് 19 ന് കേരളാ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക സംഘടന സുപ്രീംകോടതിയില്‍ പ്രത്യേക അവധി ഹര്‍ജി സമര്‍പ്പിച്ചത്.