Administrator
Administrator
കാശ്മീരില്‍ ഏറ്റുമുട്ടല്‍; മേജറും ജവാനും കൊല്ലപ്പെട്ടു
Administrator
Wednesday 23rd September 2009 5:01pm

kashmeer-encounter

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ധീപൊരാ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജറും സൈനികനും കൊല്ലപ്പെട്ടു. മേജര്‍ ജെ.എസ്. സൂരിയും നായിക് റാങ്കിലുള്ള സൈനികനുമാണ് കൊല്ലപ്പെട്ടത്. ബൊനിയാരി സുംബാല്‍ വില്ലേജിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെയെത്തിയത്.

എന്നാല്‍ സൈന്യത്തിന് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുമ്പ് വീടിനുള്ളില്‍ നിന്നും തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണമുണ്ടാവുകയായിരുന്നു. വീടിനുള്ളിലുള്ള തീവ്രവാദികള്‍ രക്ഷപ്പെടാതിരിക്കാനായി സൈന്യം ഇവിടം വളഞ്ഞിട്ടുണ്ട്. തീവ്രവാദികള്‍ എത്ര പേരുണ്ടെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ വൈകീട്ടുമുതല്‍ വെടിവെപ്പ് തുടരുകയാണ്. അതിര്‍ത്തി പ്രദേശത്തു 46 ദിവസത്തിനുള്ളില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടാവുന്ന 33-മാത്തെ ഏറ്റുമുട്ടലാണിത്.

അതേസമയം ബാരാമുള്ള ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അനേകം തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Advertisement