എഡിറ്റര്‍
എഡിറ്റര്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ ‘ഗോള്‍ഡന്‍ മദര്‍’ പദ്ധതി അസംബന്ധം: തസ്‌ലീമ നസ്‌റിന്‍
എഡിറ്റര്‍
Monday 4th November 2013 4:26pm

thaslima-nasrin

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ‘ഗോള്‍ഡന്‍ മദര്‍’ പദ്ധതിക്കെതിരെ പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍. ‘ഫ്രീ തോട്ട് ബ്ലോഗ്‌സ്’ എന്ന തസ്‌ലീമയുടെ ബ്ലോഗിലാണ് വിമര്‍ശനം.

സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ച അമ്മമാര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല നല്‍കി വരുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ്.

ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരത്തിലൂടെ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ചയക്കുകയാണെന്ന് തസ്‌ലീമ ബ്ലോഗില്‍ പറയുന്നു. മാതൃത്വത്തെ മഹത്വവത്കരിക്കാനുള്ള സര്‍വകലാശാലയുടെ നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ പറയുന്നു.

വിദ്യാര്‍ഥികളെ ഉദ്ബുദ്ധരാക്കുകയാണ് സര്‍വകലാശാലകളുടെ കടമ. സ്വന്തം ശരീരത്തിന്റെ പൂര്‍ണനിയന്ത്രണം സ്ത്രീകള്‍ക്ക് തന്നെയാകണം. ഗര്‍ഭപാത്രം കൊണ്ടെന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്.

അമ്മയാകാന്‍ തലച്ചോര്‍ ആവശ്യമില്ല, അതിന് ലൈംഗിക ബന്ധം മാത്രം മതി. സ്ത്രീയെന്നാല്‍ ലൈംഗികോപകരണവും കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള യന്ത്രവുമായി മാറുന്നു.

അമ്മയാകണോ വേണ്ടയോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ കാര്യമാണെന്നും തസ്‌ലീമ പറയുന്നു.

സമൂഹത്തിന്റെ ഏതെങ്കിലും മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അമ്മമാരില്‍ നിന്നാണ് കാലിക്കറ്റ് സര്‍വകലാശാല ‘ഗോള്‍ഡന്‍ മദര്‍ ‘ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Advertisement