കോട്ടയം:പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രധാന പ്രതി കാരി സതീശനും കുടുംബത്തിനും വ്യക്തമായ സി.പി.ഐ.എം ബന്ധം ഉണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണ മോനോന്‍ പറഞ്ഞു. കാരി സതീശന് ഡി.വൈ.എഫ്.ഐ. നല്‍കിയ അംഗത്വ രേഖയും അമ്മ വിലാസിനിക്ക് കെ.എസ്.കെ.ടി.യു.വിന്റെ അംഗത്വ രേഖയും രാധാകൃഷ്ണമോനോന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.

കാരി സതീഷ് ഡിവൈഎഫ്‌ഐ മുക്കാട്ടുപടി യൂണിറ്റിലെ അംഗമായിരുന്നു.അന്വേഷണം വഴിത്തിരിച്ചു വിടാന്‍ സി.പി.ഐ.എം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്തു നിന്ന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. രാധാകൃഷ്ണമോനോന്‍ ആരോപിച്ചു.