ശ്രീനഗര്‍ : കശ്മീര്‍ താഴ്‌വരയില്‍ ഇന്ന് രാവിലെ 4.51ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.7യാണ് തീവ്രത രേഖപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ തുടര്‍ച്ചയാണ് കശ്മീരിലുണ്ടായതെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ദുരിത നിവാരണസെല്‍ വക്താവ് ആമിര്‍ അലി അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൗമോപരിതലത്തില്‍ നിന്നും 93 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Subscribe Us: