മുംബൈ: ഐ.പി.എലിന്റെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയലസിനു വേണ്ടി അദ്ഭുത പ്രകടനം കാഴ്ച്ച വെച്ച പേസ് ബോളര്‍ കമ്രാന്‍ ഖാന്‍ കൃഷിയിടങ്ങളിലേക്ക് മടങ്ങുന്നു. ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും പിന്നീടുള്ള സീസണുകളില്‍ കമ്രാനെ ഗ്രൗണ്ടിലിറക്കിയിരുന്നില്ല. 2009ലും 2010ലും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച കമ്രാന്‍ 2011 മുതല്‍ പൂനെ വാരിയേഴ്‌സില്‍ അംഗമാണ്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന കമ്രാന്‍ ക്രിക്കറ്റില്‍ ഇതിഹാസമാകുമെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞിരുന്നു.

പൂനെ വാരിഴേസില്‍ എത്തിയതോടെ കമ്രാന്‍ പന്ത് കൈകൊണ്ടു തൊട്ടിരുന്നില്ല. 2011ല്‍ ആകെ ഒരു കളിയിലാണ് കമ്രാനെ ഗ്രൗണ്ടിലിറക്കിയത്. അന്നാണെങ്കില്‍ പൂനെ കമ്രാന്റെ ബോളിംങ് പരീക്ഷിച്ചതുമില്ല. 2012ല്‍ പൂനെ വാരിഴേസ് ഒമ്പതു കളിയിലും പേസ് ബൊളര്‍മാരുടെ അഭാവത്തില്‍ പരാജയമറിഞ്ഞപ്പോഴും. പത്തു ലക്ഷം രൂപ നല്‍കി കമ്രാനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ പൂനെ വാരിയേഴ്‌സ് തകര്‍ന്നു നില്‍ക്കുന്ന ഈ അവസ്ഥയില്‍ തന്നെ തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷയിലാണ് കമ്രാന്‍ തന്റെ ഗ്രാമത്തിലെ കൃഷി സ്ഥലത്തേക്ക് മടങ്ങുന്നത്.

 

Malayalam News

Kerala News in English