Categories

കളമശേരി ബസ് കത്തിക്കല്‍: സൂഫിയയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ്

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകാന്‍ സെപ്റ്റംബര്‍ 13 വരെ സൂഫിയക്ക് ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എന്‍ ഐ എയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കുമെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

നേരത്തെ രോഗബാധിതനായ ഭര്‍ത്തൃപിതാവിന്റെ ചികില്‍സക്ക് ജില്ലവിട്ടുപോകാനായി കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. മൂന്നുദിവസത്തേക്ക് ജില്ലവിട്ടുപോകാനായിരുന്നു ഇളവ് അനുവദിച്ചിരുന്നത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.