Categories

കളമശേരി ബസ് കത്തിക്കല്‍: കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രം കൊച്ചിയിലെ പ്രത്യേക കോടതി സ്വീകരിച്ചു. കേസിലെ മുഴുവന്‍ പ്രതികളും ഫെബ്രുവരി 21ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയുള്ള കുറ്റപത്രം നേരത്തേ എന്‍ ഐ എ സമര്‍പ്പിച്ചിരുന്നു.
കൊച്ചി പ്രത്യേക എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂഫിയ മഅദനി പത്താംപ്രതിയാണ്.

അബ്ദുള്‍ ഹാലിം രണ്ടാംപ്രതിയാണ്. രാജ്യദ്രോഹകുറ്റമാണ് സൂഫിയക്കെതിരേയും തടിയന്റവിട നസീറിന്റേയും ചുമത്തിയിരിക്കുന്നത്. ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.