എഡിറ്റര്‍
എഡിറ്റര്‍
കലിപ്പില്ല സന്തോഷം മാത്രം; സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് നന്ദി പറഞ്ഞ് എം.ജി ശ്രീകുമാര്‍
എഡിറ്റര്‍
Tuesday 14th February 2017 9:59pm

മലയാളത്തിന്റെ പ്രിയ ഗായകന്‍ എം.ജി. ശ്രീകുമാര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിട്ട് നാളുകള്‍ കുറച്ചേ ആയിട്ടുള്ളൂ. അടിമുടി ആക്ഷന്‍ നിറഞ്ഞ ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലും ഒരു കൈ നോക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നത്. സുഭാഷ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം.എന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത് എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ഒരു ലോക്കല്‍ ഗ്യാങ്‌സ്റ്ററായാണ് ശ്രീകുമാര്‍ എത്തുന്നത്. അതുല്ല്യഗായകന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈറലായ ചിത്രം ട്രോളന്മാരും ഏറ്റെടുത്തു. ട്രോളുകളുകളില്‍ ശ്രീകുമാറും ശ്രീകുമാറിന്റെ ഗെറ്റപ്പും നിറഞ്ഞോടി.

തന്നെ ട്രോളിയവര്‍ക്കെതിര വിമര്‍ശനമുന്നയിക്കുകയോ ചൂടാവുകയോ ചെയ്തില്ല ശ്രീകുമാര്‍. ട്രോളുകളേയും തമാശകളേയും അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കുകയാണ് ശ്രീകുമാര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ തന്നെ ട്രോളിയവര്‍ക്ക് അദ്ദേഹം നന്ദിയറിക്കുകയും ചെയ്തു.

Advertisement