ബാംഗ്ലൂര്‍: കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബി ജെ പി നിയമസഭാംഗങ്ങളുടെ വസതികളിലും ഓഫീസുകളിലും ആദായി നികുതി റെയ്ഡ്. ഏതാണ്ട് 60ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു.

ബാംഗ്ലൂര്‍, ഹോസ്‌പെത്, ബെല്ലാരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. രാവിലെ നടന്ന റെയ്ഡില്‍ നികുതി വകുപ്പിലെ നൂറിലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എന്നാല്‍ ഏതെങ്കിലും സാമാജികര്‍ക്കെതിരേ തെളിവു ലഭിച്ചതായി റിപ്പോര്‍ട്ടില്ല. യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം ലഭിക്കാനായി കോടികള്‍ വാരിയെറിഞ്ഞ് എം എല്‍ എമാരെ ചാക്കിട്ടുപിടിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.