എഡിറ്റര്‍
എഡിറ്റര്‍
കനിവ് 2017 കുടിവെള്ള പദ്ധതി ഉദ്ഘാടനം
എഡിറ്റര്‍
Saturday 29th April 2017 3:00pm

റിയാദ് :കെ.എം.സി.സി കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന സൗജന്യ കുടിവെള്ള പദ്ധതിയായ ‘കനിവ് 2017’ ന്റെ ഉത്ഘാടനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ബത്ത ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്നു.

മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍,പൊതു ടാപ്പുകള്‍ എന്നിവ സ്ഥാപിക്കുക, ടാങ്കില്‍ നേരിട് വെള്ളം എത്തിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ. യൂ. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് പദ്ധതിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മൊയ്ദീന്‍ കോയ, റ്റി. എ. റഷീദ് മണ്ണാര്‍ക്കാട്, ജലീല്‍ തിരൂര്‍, നാസര്‍ വിളത്തൂര്‍, ബാവ താനൂര്‍, മാമുക്കോയ ഒറ്റപ്പാലം എന്നിവര്‍ക്കു സ്വീകരണം നല്‍കി. ‘സമകാലിക രാഷ്ട്രീയം ‘എന്ന വിഷയത്തില്‍ ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ലോക്‌സഭ ഭൂരിപക്ഷ പ്രവചന മത്സരത്തില്‍ വിജയി ആയ ഷെരീഫ് കാരാകുരിശിക്കുള്ള സമ്മാനം ബാവ താനൂര്‍ നല്‍കി. അഷ്റഫ് വെള്ളപാടം, ഷൌക്കത്ത് അമ്പലപ്പാറ, റഷീദ് തെങ്കര, ജാബിര്‍ വാഴമ്പുറം, എ. കെ. സുലൈമാന്‍, ഷെരീഫ് പൊന്നങ്കോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പരിപാടിക്ക് മുസ്തഫ പൊന്നങ്കോട്, അഷറഫ് തോട്ടപ്പായി , റ്റി. എച്ഛ്, ഹനീഫ, കെ. എസ്. അബൂബക്കര്‍, നാസര്‍ പുളിക്കല്‍, അബ്ദുല്‍ ബാരി എന്നിവര്‍ നേതൃത്വം നല്‍കി. സിറാജ് മണ്ണൂര്‍ സ്വാഗതവും റ്റി. എച്ഛ്. അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement