Categories

കണ്ണൂരില്‍ വീട്ടുടമയെ ബന്ദിയാക്കി മോ­ഷണം

kannur2rwകണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്നില്‍ വീട്ടുടമസ്ഥനെ ബന്ദി­യാ­ക്കി 78 പവന്‍ സ്വര്‍­ണവും എണ്ണായിരം രൂപയും കാറും ഇലക്‌ട്രോണിക്‌സ് ഉപക­രണങ്ങള്‍ രണ്ട് മൊബൈല്‍ ഫോ­ണു­കള്‍ എന്നിവ മോ­ഷ­ണം നടത്തി. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന് സ­മീപം കൃഷ്ണ­പ്രി­യ വീ­ട്ടില്‍ രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്ന­ത്.

രാത്രി രണ്ട് മണിയോടെ വാതില്‍ ത­കര്‍ത്ത് വീടിനുള്ളില്‍ കടന്ന ആറം­ഗ സം­ഘ­മാണ് രാ­ധേ­ഷിനെയും അച്ഛനെയും ഭാര്യയെയുംരണ്ടുമക്കളെയും കെട്ടിയിട്ട് കവര്‍ച്ച ന­ട­ത്തി­യത്.നാല് മണിയോടെ ഇവര്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഗണ്‍ ആര്‍ കാറുമെടുത്ത് രക്ഷപ്പെടുകയായിരുന്നു.ഹി­ന്ദി സം­സാ­രി­ക്കു­ന്ന­വ­രാ­ണ് മോ­ഷ­ണ­സം­ഘാം­ഗ­ങ്ങ­ളെ­ന്ന് രാ­ജേ­ഷ് പോ­ലീസി­നോ­ട് പ­റഞ്ഞു.

സൗദിയില്‍ സ്വകാര്യകമ്പനിയില്‍ സെയില്‍സ് മാനേജരായ രാധേഷ് രണ്ടാഴ്ച മുന്‍പാണ് വീട്ടില്‍ താമസമാക്കിയത്. ഐജി ടോമിന്‍ ജെ. തച്ചങ്കരി, എസ്പി: അനൂപ് കുരുവിള ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂര്‍ ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Comments are closed.