കണ്ണൂര്‍ : കണ്ണൂര്‍ ചേറോല പഞ്ചായത്തില്‍ കണ്ണൂര്‍ നഗരസഭയുടെ മാലിന്യ വണ്ടി തടഞ്ഞു. കണ്ണൂരിലെ വീട്ടമ്മമാരാണ് മാലിന്യ വണ്ടി തടഞ്ഞത്. ഇതിന് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. വര്‍ഷങ്ങളായി ഇവിടെ മാലിന്യ പ്രശ്‌നം രൂക്ഷമാണ്.

പ്രശ്‌നം പരിഹരിക്കുമെന്ന് നഗരസഭ നല്‍കിയ ഉറപ്പൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയത്. തലശ്ശേരി നഗരസഭ ഭരിക്കുന്നത് എല്‍.ഡി.എഫും കണ്ണൂര്‍ നഗരസഭ ഭരിക്കുന്നത് യു.ഡി.എഫുമാണ്. അതുകൊണ്ടുതന്നെ രണ്ടുനഗരസഭകളും പ്രതിസ്ഥാനത്താണ്.

ചേറോലയിലെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ നഗരസഭയോ ജില്ലാഭരണകൂടമോ തയ്യാറാവുന്നില്ല. രണ്ടു വര്‍ഷം മുന്‍പും ഇതേ വിഷയം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രശ്‌നം പരിഹരിഹരിക്കുന്നതു വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.  നഗരസഭയുടെ മാലിന്യവണ്ടി തടഞ്ഞ സാഹചര്യത്തില്‍ പോലീസ് എത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നാട്ടുകാര്‍ പിന്‍മാറിയില്ല.

Malayalam News

Kerala News In English