Categories

കടന്നപ്പളളി സമുദായ നേതാ­ക്ക­ളെ സ­ന്ദ­ര്‍ശിച്ചു

kadanappallyramachandran-rwപെരുന്ന: ദേവസ്വം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേ­താ­ക്ക­ള സ­ന്ദര്‍­ശിച്ച് ചര്‍­ച്ച ന­ട­ത്തി.

പെരുന്നയിലെ എന്‍.എസ്.എസ്.ആസ്ഥാനത്തെത്തിയ കടന്നപ്പളളിയെ ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ അടക്കമുളള നേതൃത്വം സ്വീകരിച്ചു. എന്‍.എസ്.എസിന്റെ ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കടന്നപ്പളളി ഉറപ്പു നല്‍കി. കടന്നപ്പളളി ദേവസ്വം മന്ത്രിയായ സാഹചര്യത്തില്‍ സര്‍ക്കാരുമായുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന് നായണ പണിക്കര്‍ പറഞ്ഞു. കടന്ന­പ്പളളി്ക്ക് എന്‍.എസ്.എസിന്റെ  പൂര്‍ണപിന്തുണ­യുണ്ടെന്നും നായണ പ­ണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ പെരുന്നയിലെത്തിയ മന്ത്രി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍.എസ്.എസ് പ്രസിഡന്റ് നാരായണ പണിക്കരേയും അസിസ്റ്റന്റ് സെക്രട്ടറി സുകുമാരന്‍ നായരേയും മന്ത്രി പൊന്നാട അണിയി­ച്ചു.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെയും ഇന്നു രാ­വിലെ കടന്നപ്പളളി കണിച്ചുകളങ്ങരയിലെ വ­സതിയിലെത്തി കാണുകയായിരുന്നു. വിവാദങ്ങള്‍ പരമാവധി ഒഴിവാക്കി സമന്വയത്തിന്റെ പാതയില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുകയാണ് ലക്ഷ്യമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പറ­ഞ്ഞു.

Comments are closed.