Categories

ഓസ്‌ട്രേലിയയില്‍ കണ്ട മൃതദേഹം ഇന്ത്യക്കാരന്റെത്

australiaമെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സില്‍ കണ്ടെത്തിയ പാതി കരിഞ്ഞ മൃതദേഹം ഇന്ത്യക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്നയാളിന്റെ മൃതദേഹമാണ് ഒരാഴ്ച മുമ്പ് ഗ്രിഫിത്തിലെ റോഡരികില്‍ കണ്ടെത്തിയത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് സ്‌റ്റേറ്റ് െ്രെകം കമാന്‍ഡിലെ ഡിറ്റക്റ്റീവുകളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

നിധിന്‍ ഗാര്‍ഗ് എന്ന വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് തൊട്ടുപിറകെ മറ്റൊരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരെ പരിഭ്രാന്തരാക്കിയിരിക്കയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.