ബാംഗ്ലൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ട്രേലിയ 478 റണ്‍സിന് പുറത്തായി. മറുപടിയായി ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 128 എന്ന നിലയിലാണ്. 42 റണ്‍സോടെ മുരളി വിജയും 44 റണ്‍സോടെ സച്ചിനും ക്രീസിലുണ്ട്. 30 റണ്‍സെടുത്ത സെവാഗും ഒരു റണ്‍സെടുത്ത ദ്രാവിഡുമാണ് പുറത്തായത്.

അഞ്ചിന് 256 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസീസിനുവേണ്ടി മൈക്ക് നോര്‍ത്ത് (128 ) നേടി.59 റണ്‍സെടുത്ത പെയ്‌നും 34 റണ്‍സെടുത്ത ഹസിയും 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ പോണ്ടിംഗുംഓസീസിനായി മികച്ച ബാറ്റിംഗ് നടത്തി. ഇന്ത്യക്കായി ഹര്‍ഭജന്‍ നാലും ഓജ മൂന്നും വിക്കറ്റുവീഴ്ത്തി.

അതിനിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ്ക്രിക്കറ്റില്‍ 14,000 റണ്‍സ് തികച്ചു. ഈനേട്ടം കൈവരിക്കുന്ന ആദ്യതാരമാണ് സച്ചിന്‍. ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് 12178 റണ്‍സോടെ സച്ചിന് പിന്നിലുള്ളത്.