Categories

ഓഷോ യുഗസംക്രമണ പുരുഷന്‍

സി ലതീഷ് കുമാര്‍

`Truth is pathless land ‘പരമമായ സത്യത്തിലേക്ക് ഒരു വഴിയുമില്ല’. നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് നോക്കൂ. ലക്ഷ്യത്തിലേക്ക് നടക്കൂ. മഹാനായ ചിന്തകനും ദാര്‍ശനികനുമായ കൃഷ്ണമൂര്‍ത്തി ഒരിക്കല്‍ പറഞ്ഞു. ഒരു ജന്മം കൊണ്ട് ഓഷോയും ഇത് തന്നെ പറയുന്നു. കുറെക്കൂടി തെളിഞ്ഞ-നിര്‍മ്മലമായ മനസുകൊണ്ട് ഓഷോ പുതിയൊരു മാനവികത വളര്‍ത്തി. മനുഷ്യനെ അവന്റെ യഥാര്‍ഥ ലോകത്തേക്ക് നടത്തുകയെന്നത് അസാധ്യമായ ഒന്നാണ്. എന്നാല്‍ മനുഷ്യന് അവന്റെ വഴികാട്ടുകയെന്നത് ലളിതവും.

സോഷ്യലിസവും ഗാന്ധിസവും ഒരിടത്തുമെത്തില്ലെന്ന് പ്രവചിച്ച ഓഷോ ജീവിച്ചിരുന്ന കാലത്ത് എതിര്‍പ്പുകളുടെ ഒരു ലോകം സൃഷ്ടിച്ചു. പക്ഷെ വെറും കാവ്യാത്മകമായ പ്രവചനങ്ങളല്ലായിരുന്നു അവ. ഇന്ത്യുടെ ആത്മാവ് കണ്ട ഒരു വലിയ മനുഷ്യന്റെ സൂഷ്മ ബോധമായിരുന്നു. മതം, രാഷ്ട്രീയം, രീഷ്ട്രീയം മീമാംസ ,വേദം ,ദര്‍ശനം, ഉപനിഷത്ത്, ജീവിതം, മരണം, ദുഖം, വേദന, ധ്യാനം,ലൈംഗികത, സ്‌നേഹം, പ്രണയം, ഹിംസ എല്ലാം ഓഷോക്ക് കൈക്കുമ്പിളിലൊതുങ്ങി. തത്വ ചിന്തയെ ഇത്ര ലളിതവും ആന്ദാനുഭൂതിയുമാക്കാന്‍ ലോകത്തെ മറ്റൊരു വാഗ്മിക്കും കഴിഞ്ഞിട്ടില്ല. ഏറെ കാവ്യാത്മകവും ലളിതവുമായ വാക്കിന്റെ സമൃദ്ധിയില്‍ ചെറിയ ചെറിയ കഥകള്‍ ഓഷോ പറഞ്ഞു. ഒരാള്‍ക്കും അത് നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല. എത്ര കാലവും അയാളില്‍ അത് പുകഞ്ഞു പടരും.

ഭാരതീയ മനശാസ്ത്രത്തെ ആഴത്തില്‍ പഠിച്ച ഈ യുഗസംക്രമണ പുരുഷന്‍ ബുദ്ധനെയും ലാവോത്സുവിനെയും സ്‌നേഹിച്ചു. സൂഫിസത്തിന്റെ സ്വീധീനത്തില്‍ ഓഷോ ഒരു പ്രവാചകനായി. ആനന്ദം സ്വര്‍ഗമാണെന്ന് വിശ്വസിച്ചു. ലോകത്തെ ആനന്ദത്തിന്റെ പൂന്തോപ്പാക്കുകയെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു.

ഓഷോവിന്റെ വാക്കുകള്‍ മനുഷ്യനെ ആഴത്തില്‍ സമാശ്വസിപ്പിക്കുന്നവയാണ്. ലളിതമല്ലാത്ത ഒന്നും അദ്ദേഹത്തിന് പറയാനില്ല. ഒരു സ്വതന്ത്ര ചിന്തയോടെ ഓഷോയെ വിലയിരുത്തുമ്പോള്‍ ഒരു പുതിയ ദര്‍ശനമാണ് ഉണ്ടാവുന്നത്. ലോകത്തിന്റെ ഈ കാമുകന്‍ എന്തെ ഇത്ര വേഗം മറഞ്ഞുവെന്ന് ഓഷോയെ അറിയുന്ന ഓരോരുത്തരും ചോദിച്ച് പോകുന്നു.
ജനനം 11 ഡിസംബര്‍
മരണം 19 ജനുവരി

2 Responses to “ഓഷോ യുഗസംക്രമണ പുരുഷന്‍”

  1. Rajan Melathil

    Dear Sir,
    I liked the comments. Wish to know more on Osho through this site

  2. rakesh

    After a long time it is immensely please to note that Osho is being read in the right note. He was a genius of our times – the most simplest, the most erudite. Who has given the world more than 600 books ?? Who has read most in human history ?? There is only one answer – Osho. His literature is full of respect for life. Just check http://www.scholierenliefde.nl/osho.html and http://www.youtube.com/watch?v=j1h8-WvzexY
    Thank You

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.