Categories

ഓണത്തിന് പ്രത്യേക ട്രെയിനുകള്‍

train-rwകോഴിക്കോട്: ഓണത്തോടനുബന്ധിച്ച് മലബാര്‍ വഴി നാലു ട്രെയിനുകള്‍ അനുവദിച്ചു. 0165/0166 ദാദര്‍ എറണാകുളം വണ്ടി 31ന് 12.45ന് ദാദറില്‍ നിന്ന് പുറപ്പെടും. ഒന്നിന് രാത്രി 5.45ന് എറണാകുളത്തെത്തും. തിരിച്ച് ഒന്നിന് രാത്രി 11.15ന് എറണാകുളത്ത് നിന്നുപുറപ്പെടുന്ന വണ്ടി മൂന്നിന് രാവിലെ 4.50ന് ദാദറിലെത്തും.

0625/0626 നമ്പര്‍ ചെന്നൈ കണ്ണൂര്‍ വണ്ടി 30ന് വൈകിട്ട് അഞ്ചിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഒന്നിന് രാവിലെ 6.30 ന് കണ്ണൂരിലെത്തും. 0619/0620 നമ്പര്‍ ചെന്നൈ മംഗലാപുരം വണ്ടി ഒന്ന്, മൂന്ന് തീയതികളില്‍ വൈകിട്ട് അഞ്ചിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് രണ്ട്, നാല് തീയതികളില്‍ രാവിലെ 9.10ന് മംഗലാപുരത്തെത്തും. തിരിച്ച് രണ്ട്, നാല് തീയതികളില്‍ വൈകിട്ട് നാലിന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് മൂന്ന്, അഞ്ച് തീയതികളില്‍ രാവിലെ എട്ടിന് ചെന്നൈയിലെത്തും.

0655/056 തൃശ്ശിനാപ്പള്ളി മംഗലാപുരം വണ്ടി 31, രണ്ട് തീയതികളില്‍ രാത്രി 9.45ന് പുറപ്പെട്ട് ഒന്ന്, മൂന്ന് തീയതികളില്‍ ഉച്ചക്ക് 11.30ന് മംഗലാപുരത്തെത്തും. തിരിച്ച് ഒന്ന്, മൂന്ന് തീയതികളില്‍ ഉച്ച രണ്ടിന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന വണ്ടി രണ്ട്, നാല് തീയതികളില്‍ രാവിലെ അഞ്ചിന് തൃശ്ശിനാപ്പള്ളിയിലെത്തും.

Comments are closed.