Categories

ഓ…അര്‍ജന്റീനാ…

maradona

പാരഗ്വായ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമല്‍സരത്തില്‍ അര്‍ജന്റീനയെ തോല്‍വി പിന്തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പാരഗ്വായ് എതിരില്ലാത്ത ഒരുഗോളിനു അര്‍ജന്റീനയെ തോല്‍പിച്ചു. പാരഗ്വാക്കു വേണ്ടി 28ാം മിനിറ്റില്‍ വാല്‍ഡെസാണ് ഗോള്‍ നേടിയത്. ഈ ജയത്തോടെ പരാഗ്വെ ലോകകപ്പിലേക്ക് യോഗ്യത നേടി. അര്‍ജന്റീന പോയിന്റ് നിലയില്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തതള്ളപ്പെടുകയും ചെയ്തു.

പാരഗ്വായോടു തോറ്റെങ്കിലും അര്‍ജന്റീനക്കു വേണമെങ്കില്‍ ലോകകപ്പ് കളിക്കാം. ഇനിയുള്ള രണ്ടു മല്‍സരങ്ങള്‍ ജയിച്ചാലും അര്‍ജന്റീനക്കു കോണ്‍കാഫ് കപ്പിലെ വിജയികളുമായി പ്ലേ ഓഫ് കളിക്കേണ്ടിവരും. ഡിഗോ മറഡോണയുടെ പരിശീലനത്തിന് കീഴിലാണ് അര്‍ജന്റീന് തുടര്‍ച്ചയായി തോല്‍വി രുചിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.