മുംബൈ: രാജ്യത്ത് പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് നിത്യ സംഭവമായി മാറി കൊണ്ടിരിക്കേ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത്. രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ മുഖ്യ കറ്റാരോപിതരായ ഗോരക്ഷകരെ നിരോധിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കാനാണ് സ്വരയുടെ നീക്കം. ചേഞ്ച്.ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ സൈറ്റുവഴി കുറേ ആളുകളില്‍ നിന്നും പരാതികള്‍ സ്വീകരിച്ച് പ്രധാനമന്ത്രിയെ സമീപിക്കുകയാണ് ലക്ഷ്യം.

ഗോ സംരക്ഷകരുടെ അതിക്രമങ്ങളും ക്രൂരതകളും അവസാനിപ്പിക്കുന്നതിന് വേണ്ടി മാനവ് സുരക്ഷ കാനൂണ്‍( മസൂക്ക) ആരംഭിക്കണമെന്ന് സ്വര ഭാസ്‌കര്‍ ആവശ്യപ്പെട്ടു. താന്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന നടിയാണ്. പക്ഷെ അടിസ്ഥാനപരമായി താനൊരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ആവശ്യപ്പെടുന്നു, ഇനിയും ഇത്തരം ആള്‍ക്കൂട്ട കൊലപാതങ്ങള്‍ അനുവദിക്കാനാവില്ല. എന്നായിരുന്നു സ്വരയുടെ വാക്കുകള്‍.


Also Read:  ‘സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്; എന്നെ ട്രാന്‍സ്‌ജെന്‍ഡറെന്ന് വിളിക്കുന്നവരുണ്ട്’; ഏഷ്യാനെറ്റ് വിട്ടതോടെ ആരും വിളിക്കാതായെന്ന് രഞ്ജിനി


നേരത്തെ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും മുസ് ലിമുകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ നടന്ന നോട്ട് ഇന്‍ മൈ നേം പ്രതിഷേധ ക്യാമ്പയിനിന്റെ ഒടുവിലെന്നായി പ്രധാനമന്ത്രി പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെതിരെ സംസാരിച്ചിരുന്നു. എന്നാല്‍ അതിക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. താനടക്കമുള്ള യുവാക്കള്‍ രാജ്യത്തെ 20 നഗരങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചെന്നും സ്വര പറഞ്ഞു.

പ്രധാനമന്ത്രിയോട് അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പരാതി.