കോഴിക്കോട്: മുസ്‌ലിം ലീഗില്‍ ഒരാള്‍ക്ക് ഒരുപദവിയെന്ന തീരുമാനം ജനുവരി ഒന്നിന് നടപ്പാക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആദ്യം ത്രിതലപഞ്ചായത്തുകളില്‍ ഇത് നടപ്പാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഉത്തരവാദിത്തങ്ങലില്‍ നിന്നും എം എല്‍ എമാരെ ഒഴിവാക്കും. പാര്‍ട്ടി തീരുമാനം താനടക്കമുള്ള എല്ലാവര്‍ക്കും ബാധകമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.