ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാഹനം കൊള്ളയടിച്ച് അഞ്ച് കോടി രൂപ കവര്‍ന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം.

Ads By Google

സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ച ശേഷം സംഘം വാനുമായി കടക്കുകയായിരുന്നു. എ.ടി.എമ്മില്‍ ഇടാന്‍ കൊണ്ടുപോയ പണമാണ് വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച ശേഷം മോഷ്ടാക്കള്‍ കവര്‍ന്നത്.

അതീവ സുരക്ഷാ മേഖലയായ ഡിഫന്‍സ് കോളനിയിലായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ദല്‍ഹി നഗരത്തില്‍ നിരീക്ഷണം ശക്തമാക്കി. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും നിര്‍ദേശം നല്‍കി.