Categories

ഐ.പി.എല്‍ ടീം സ്വന്തമാക്കുന്നത് ഗൗരവമായി ആലോചിക്കുന്നു: സല്‍മാന്‍

salman_khan-1-rwഐ.പി.എല്‍ ടീം സ്വന്തമാക്കുന്നതിനെക്കുറിച്ച് താന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍. കഴിഞ്ഞ ദിവസം ഐ.പി.എല്‍ ബോസ് ലളിത് മോഡിയെ സന്ദര്‍ശിച്ച ശേഷം ആദ്യമായി അദ്ദേഹം തന്റെ പദ്ധതിയെക്കുറിച്ച് എന്‍.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു സല്‍മാന്‍.

തന്റെ പിതാവും സഹോദരങ്ങളും ക്രിക്കറ്റ് ആസ്വാദകരാണ്. പക്ഷെ തനിക്ക് ക്രിക്കറ്റിനോട് താല്‍പര്യമില്ലായിരുന്നു. താന്‍ ക്രിക്കറ്റ് ടീം വാങ്ങാന്‍ തീരുമാനിച്ചത് ടെലിവിഷനിലൂടെ അറിഞ്ഞ പിതാവ് തന്നെ വിളിച്ച് ആശ്ചര്യപ്പെട്ടു.

മറ്റ് താരങ്ങള്‍ ക്രിക്കറ്റ് ടീം ഉടമസ്ഥരായത് കൊണ്ടാണോ താങ്കളും ഈ വഴി സ്വീകരിക്കുന്നതെന്ന ചോദ്യത്തോട് പലരും സിനിമയില്‍ വരുന്നതിന് മുമ്പ് താന്‍ സിനിമയില്‍ എത്തിയിട്ടുണ്ട്. എനിക്ക് ശേഷം വന്നവര്‍ എന്നെ പിന്തുടര്‍ന്ന് സിനിമിയിലെത്തിയതാണെന്ന് പറയേണ്ടി വരുമെന്ന് സല്‍മാന്‍ പ്രതികരിച്ചു. ക്രിക്കറ്റ് കളിക്കാന്‍ തനിക്കറിയില്ല, എന്നാല്‍ നല്ലൊരുക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥനാകാന്‍ ആഗ്രഹമുണ്ട്- സല്‍മാന്‍ പറഞ്ഞു. ബോളിവുഡിലെ തന്റെ എതിരാളിയായ ഷാരൂഖിന്റെ ടീം വിലക്ക് വാങ്ങാനുള്ള ആലോചനയുണ്ടെന്ന റിപ്പോര്‍ട്ട് അദ്ദേഹം നിഷേധിച്ചു.

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സാണ് ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ടീം. ബോളിവുഡ് നടിമാരായ പ്രീതിസിന്റക്കും ഷില്‍പ ഷെട്ടിക്കും ഐ.പി.എല്‍ ടീമുകളുണ്ട്.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.