Categories

ഏഷ്യാഡ് ഹോക്കി: പാകിസ്ഥാനെ 3-2ന് ഇന്ത്യ പരാജയപ്പെടുത്തി

ഗാങ്ഷു: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തളച്ചു. 3-2 സ്‌കോറിനാണ് ഇന്ത്യയുടെ ജയം. മുന്‍ ക്യാപ്റ്റന്‍ സന്ദീപ് സിങ് പെനാല്‍റ്റിയിലൂടെയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇന്ത്യ2-1ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഇടവേളക്ക് ശേഷം പാകിസ്ഥാന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും ഇന്ത്യ വീണ്ടും പാക് ഗോള്‍പോസ്റ്റ് കുലുക്കി.

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ 9-0ത്തിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.