ന്യൂദല്‍ഹി: ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ മലയാളി താരം സി.കെ.വിനീത് തിരിച്ചെത്തി. മലയാളിയായ അനസ് എടത്തൊടിക അടക്കം 28 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. അടുത്ത മാസം മക്കാവുനെതിരെയാണ് ഇന്ത്യയുടെ മത്സരം.

ഏഷ്യാ കപ്പ് യോഗ്യതമത്സരത്തിനു മുന്നോടിയായി പ്രഖ്യാപിച്ച ദേശീയ ക്യാമ്പില്‍ മലയാളി താരം സി.കെ വിനീതിന്റെ പേരില്ലായിരുന്നു സെപ്തംബര്‍ അഞ്ചിന് മക്കാവുനെതിരെ നടന്ന ആദ്യ യോഗ്യതാ മത്സരത്തിനുള്ള 24 അംഗ ഇന്ത്യന്‍ ടീമിലും വിനീതിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. കഴിഞ്ഞ സീസണ്‍ ഐ.ലീഗിലും ഐ.എസ്.എല്ലിലും വിനീത് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ രണ്ട് ഗോളുനേടി ബാംഗ്ലൂരിനെ കിരീടനേട്ടത്തിലേയ്ക്ക് നയിച്ചതും വിനീതായിരുന്നു.