എഡിറ്റര്‍
എഡിറ്റര്‍
എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനല്‍: പെയ്‌സ്- സ്റ്റെപാനക് ജോഡിക്ക് അട്ടിമറി ജയം
എഡിറ്റര്‍
Wednesday 6th November 2013 1:49am

leander

ലണ്ടന്‍: സീസണിലെ അവസാന ചാംമ്പ്യന്‍ഷിപ്പായ എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനലില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ് സംഖ്യത്തിന് ഉജ്ജ്വല തുടക്കം.

ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ രണ്ടാം സീഡുകളായ അലക്‌സാണ്ടര്‍ പേയ, ബ്രൂണോ സോറസ ്ടീമിനെയാണ് പെയ്‌സും കൂട്ടുകാരന്‍ റഡക് സ്റ്റെപാനകും ചേര്‍ന്ന സംഖ്യം അട്ടിമറിച്ചത്.

കടുത്ത പോരാട്ടത്തിനൊടുവിലായിരുന്ന ആസ്ട്രിയ- ബ്രസീലിയന്‍ കൂട്ടുകെട്ടിനെതിരെയുള്ള പേസിന്റെയും സ്റ്റെപാനകിന്റെയും ജയം. ഒരു മണിക്കൂര്‍ നാപ്പത്തിരണ്ട് മിനിട്ട് നീണ്ട് നിന്ന മത്സരത്തിനൊടുവില്‍ 6-3, 5-7, 10-8 എന്ന സ്‌കോറിനായിരുന്നു പേസിന്റെയും കൂട്ടുകാരന്റെയും ജയം.

ആദ്യ സെറ്റ് നിഷ്പ്രയാസം പെയ്‌സും സ്റ്റെപാനകും സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചടിച്ച പേയ- സോറസ് സംഖ്യം സെറ്റ് സ്വന്തമാക്കി മത്സരം തുല്യതയിലാക്കി.

തുടര്‍ന്ന് മത്സരം സൂപ്പര്‍ ട്രൈബേക്കറിലേക്ക നീണ്ടപ്പോള്‍ 10-8 ന് ജയിച്ച് ഇന്തോ- ചെക്ക് സംഖ്യങ്ങള്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.

Advertisement