തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നതിനാല്‍ മൂന്നാര്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച വിഷയം എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്തില്ല.

സി പി ഐ എമ്മിനെതിരേ ശക്തമായി ആഞ്ഞടിക്കാന്‍ തീരുമാനിച്ചായിരുന്നു സി പി ഐ യോഗത്തിനെത്തിയത്. ഇതിനായി റവന്യൂ മന്ത്രി കെ പി രാജേന്ദ്രനെയും യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനാല്‍ മൂന്നാര്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വയനാട് ഭൂമിപ്രശ്‌നത്തിലെ തര്‍ക്ക പരിഹാരത്തിന് ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.