സ്വാമി നിത്യാനന്ദ സംഭവത്തില്‍ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന കുറ്റപ്പെടുത്തലുമായി നടി രഞ്ജിത. തനിക്ക് പറയാനുള്ളത് ആരും കേട്ടിട്ടില്ലെന്നും രഞ്ജിത പറഞ്ഞു.

സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ടു എന്ന ആരോപണമാണ് രഞ്ജിത നേരിടേണ്ടി വന്നത്. ഇതിനെ കുറിച്ച് നടി പലതവണ വിശദീകരണം നല്‍കിയെങ്കിലും വിവാദമുണ്ടാക്കിയ കോലാഹലത്തില്‍ ആ ശബ്ദം ആരും സ്വീകരിച്ചില്ല.

‘നിത്യാനന്ദ സംഭവത്തില്‍ തനിക്കൊരു ബന്ധവുമില്ല.ആ വിവാദം കെട്ടിച്ചമച്ച ഒന്നായിരുന്നു. എനിക്ക് അതേപ്പറ്റി പറയാന്‍ കൂറേ കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളുണ്ടാക്കിയ കോലാഹലങ്ങളില്‍ അതൊക്കെ തിരസ്‌ക്കരിക്കപ്പെടുകയായിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും എന്നെ പൂര്‍ണമായും മനസിലാക്കിയതുകൊണ്ട് ഞാന്‍ പിടിച്ചുനിന്നു’. രഞ്ജിത പറയുന്നു.

നടിയായതുകൊണ്ടാണോ എനിക്ക് ഇതു നേരിടേണ്ടി വന്നത്. ഞങ്ങള്‍ക്കും കുടുംബവും ബന്ധുക്കളുമൊക്കെയുണ്ടെന്ന കാര്യം മറക്കരുത്. മേക്കപ്പിട്ട് സ്‌ക്രീനില്‍ വന്നു എന്നതുകൊണ്ട് ഒരു നടി ഒരു സ്ത്രീ അല്ലെന്നു വരുമോ രഞ്ജിത പൊട്ടിത്തെറിക്കുന്നു.

ആത്മീയ കാര്യങ്ങളില്‍ മുഴുകിയാണ് ഞാനിപ്പോള്‍ എല്ലാ ടെന്‍ഷനുകളും ഒഴിവാക്കുന്നത്. ധാരാളം പുസ്തകങ്ങള്‍ വായക്കാനും സമയം കണ്ടെത്തുന്നു. അവര്‍ പറഞ്ഞു.