കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മരണം കീടനാശിനി മൂലം രോഗബാധിതനായിയിരുന്ന ഒരാള്‍ കൂടി മരിച്ചു. കാസര്‍ക്കോട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളിയായിരുന്ന നാരായണ ഉക്കലികയാണ് മരിച്ചത്. വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു ഉക്കലിക.

എന്‌ഡോസള്‍ഫാന്‍ വിഷബാധയേറ്റ് പള്ളത്തടുക്കം സ്വദേശി കവിത(22) അടുത്തിടെ മരിച്ചിരുന്നു. കവിതയുടെ പിതാവും എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് മരിച്ചിരുന്നു.