മുംബൈ: മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് എണ്ണ കടലില്‍ പരന്നതിനെത്തുടര്‍ന്ന് എം എസ് സി ചിത്രയിലെ ക്യാപ്റ്റന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുംബൈയിലെ ഒരു പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ക്യാപ്റ്റനും കപ്പിലിലെ ജോലിക്കാര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.

എം എസ് സി ചിത്ര എം വി ഖലീജ എന്ന കാര്‍ഗോ കപ്പലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കപ്പലിലെ എണ്ണ കടലില്‍ പടരുകയായിരുന്നു. എണ്ണ പടരുന്നത് തടഞ്ഞെങ്കിലും ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതം വലുതായിരിക്കുമെന്ന് ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കപ്പല്‍ അപകടത്തെ തുടര്‍ന്നുണ്ടായ മലിനീകരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ ഇവിടെനിന്നുള്ള മല്‍സ്യം ഉപയോഗിക്കരുതെന്ന് പ്രാദേശിക അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.