തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ തീപിടുത്തം. കെ.എസ് സലീഖ എം.എല്‍.എയുടെ മുറിയില്‍ നിന്നാണ് തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

എം.എല്‍.എ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ലോക്കില്‍ 8ാം നിലയിലാണ് സലീഖയുടെ മുറി.  എം.എല്‍.എ മുറിയിലെത്തി ടിവി ഓണ്‍ ചെയ്തപ്പോള്‍ പുക ഉയരുകയായിരുന്നു.

Subscribe Us:

തുടര്‍ന്ന് ടി.വി ഓഫ് ചെയ്ത് പുറത്ത് കടന്നു. അപ്പോഴേക്കും പുക എട്ടാം നിലയിലാകെ പടര്‍ന്നിരുന്നു. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.

ഉടന്‍ തന്നെ മുഴുവന്‍ എം.എല്‍.എ മാരെയും എട്ടാം നിലയില്‍ നിന്നും ഒഴിപ്പിച്ചു. അപകടത്തില്‍ ടീവിയും ചില ചില ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.